കിസാൻ ക്രെഡിറ്റ് കാർഡ്

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉയര്‍ന്ന പലിശ കടക്കെണിയില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാനും കൃഷിയില്‍ ഉടനീളം – വിത്തുകള്‍ക്കായുള്ള ചിലവ് തൊട്ട് വിപണന ചിലവ് വരെയും, കുറഞ്ഞ ലോണുകള്‍ ലഭിക്കാനും വിളവ് സംരക്ഷണം തൊട്ട് ഗോഡൗൺ ചിലവ് വരെയും – കര്‍ഷകര്‍ക്ക് ചിലവ് കുറഞ്ഞ ലോണുകള്‍ ലഭ്യമാക്കുകയും ചെയ്യുന്ന ഒരു അമൂല്യ സാമ്പത്തിക ഉപകരണമാണ്. കെസിസി കര്‍ഷകര്‍ക്ക് പല ആവശ്യങ്ങള്‍ക്കായി ഉടന്‍ തന്നെ കൈയ്യില്‍ പണം കൈവരാന്‍ സഹായിക്കുന്നു അതുപോലെ തിരിച്ചടവുകളില്‍ സമയ ഇളവും നല്‍കുന്നു. അങ്ങനെ കര്‍ഷകരെ കൃഷി സംബന്ധമായ ജോലികളില്‍ മുഴുകാന്‍ സഹായിക്കുന്നു

സമയബന്ധിതമായി ലോണ്‍ തിരിച്ചടയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

 1. സൗകര്യപ്രദമായ ബാങ്കിങ്ങ്, കുറഞ്ഞ ലോണ്‍ നിരക്കുകള്‍ ഒപ്പം കെസിസിയുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങള്‍, ഉദാഹരണത്തിന്

  1. കുറഞ്ഞ പ്രീമിയം തുകയ്ക്ക് സമഗ്രമായ ഇന്‍ഷുറന്‍സ് പരിരക്ഷ

  2. പ്രകൃതി ദുരന്തങ്ങള്‍ കാരണം ഉണ്ടാകുന്ന വിളവ് നഷ്ടങ്ങള്‍ക്ക് സാമ്പത്തിക സഹായം

 1. നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്തുന്നു

  1. അടുത്ത തവണ ഉയര്‍ന്ന ലോണ്‍ തുകയ്ക്ക് നിങ്ങളെ യോഗ്യരാക്കുന്നു

  2. ഭാവിയില്‍ കുറഞ്ഞ പലിശനിരക്കുകള്‍ക്ക് നിങ്ങളെ യോഗ്യരാക്കുന്നു

  3. Makes you eligible for low-interest rates in the future

 1. സര്‍ക്കാരില്‍ നിന്നുള്ള അഡീഷണല്‍ സബ്സിഡികളൂം സ്കീമുകളും ലഭിക്കാനുള്ള നിങ്ങളുടെ യോഗ്യത വര്‍ദ്ധിപ്പിക്കുന്നു

കെസിസി കുടിശ്ശിക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാലുള്ള അനന്തരഫലം

ബാങ്കിങ്ങ് ബന്ധങ്ങള്‍ വഷളാക്കാം

കെസിസി സ്റ്റാറ്റസ് വര്‍ഷത്തിലൊരിക്കല്‍ അവലോകനം ചെയ്യാറുണ്ട്. തിരിച്ചടവുകളിലെ ക്രമക്കേട് ഈ സൗകര്യം നിര്‍ത്തലാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും

പലിശ നിരക്ക്

തവണയടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നത് ശിക്ഷാപരമായ പലിശനിരക്കുകള്‍ക്ക് കാരണമായേക്കാം അത് ലോണ്‍ ക്രമപ്പെടുത്തുന്ന സമയത്തുള്ള കുടിശ്ശിക തുകയ്ക്കനുസരിച്ച് പ്രതിമാസം 2% വരെ ഉയര്‍ന്ന നിരക്കായേക്കാം

ക്രെഡിറ്റ് സ്കോറിൽ നെഗറ്റീവ് ഇംപാക്ട്.

ക്രെഡിറ്റ് ഹിസ്റ്ററിയിലെ തവണതെറ്റലുകളുടെ രേഖകള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ കുറയ്ക്കുന്നു അത് പോലെ ഭാവിയില്‍ ക്രെഡിറ്റ് ലഭിക്കുന്നതില്‍ പ്രശങ്ങളുണ്ടാക്കിയേക്കാം. ലഭ്യമായ ലോണുകള്‍ക്ക് സാധാരണയിലും ഉയര്‍ന്ന നിരക്കുകള്‍ ഉണ്ടായേക്കാം.

തുടര്‍ന്നും കെസിസിയുടെ ഗുണങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുവാന്‍, സമയബന്ധിതമായി തവണകള്‍ അടയ്ക്കാന്‍ ക്രെഡിറ്റ് മോണിറ്റര്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു