ഓട്ടോ ലോണിലെ സ്ഥിരസ്ഥിതി ഒഴിവാക്കുക

Avoid Default On Auto Loan

ഒരു വാഹന വായ്പ (ഓട്ടോ ലോൺ) എങ്ങനെ നിർവചിക്കാം?

ഒരു മോട്ടോർ വാഹനം വാങ്ങാൻ ഒരാൾ എടുക്കുന്ന വായ്പയാണ് ഓട്ടോ ലോൺ. വാങ്ങിയ വാഹനത്തിന്റെ മൂല്യം അടിസ്ഥാനമാക്കി ഈ വായ്പകൾ തവണകളായി ക്രമീകരിച്ചിരിക്കുന്നു.

ഈട് നൽകിയുളള വായ്പകൾ അഥവാ സെക്യൂർഡ് ലോൺ എങ്ങനെ നിർവചിക്കാം?

ഒരു വാഹന വായ്പ എന്നത്, ഒരു തരത്തിൽ ഈട് നൽകിയുളള ഒരു വായ്പ തന്നെയാണ്. ഇത്തരം വായ്പകളിൽ, വായ്പയെടുക്കുന്ന വ്യക്തി വിലയുളള ഒരു വസ്തു ഈടായി നൽകണം. വായ്പയെടുക്കുന്ന വ്യക്തിക്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ, ഈ വിലയുളള വസ്തുവിന്റെ ഉടമസ്ഥത, വായ്പ നൽകുന്ന സ്ഥാപനം കൈവശപ്പെടുത്തുന്നു. ഒരു വാഹന വായ്പയുടെ കാര്യത്തിൽ, ഈടായി നൽകുന്നത് വാങ്ങുന്ന വാഹനം തന്നെയാണ്.

ഈട് നൽകിയുളള വായ്പകൾ അപകടകരമാണോ?

ഈട് നൽകിയുളള വായ്പകൾ, ഈട് നൽകാതെ എടുക്കുന്ന വായ്പകളേക്കാൾ താരതമ്യേന അപകടം കുറഞ്ഞവയാണെന്ന് പറയാം; പ്രധാനമായും അതിന്റെ വിലയുളള വസ്തു ഈടായി നൽകുന്നുവെന്നതു തന്നെയാണ് അതിന്റെ കാരണം. ഈട് നൽകാതെ എടുക്കുന്ന വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത്തരം വായ്പകൾക്ക് പലിശനിരക്ക് കുറവാണ്. എന്നിരുന്നാലും, വായ്പ അനുവദിച്ചു നൽകുന്നതിന് മുൻപായി, ഒരു വായ്പക്കാരന്റെ വായ്പ എടുക്കാനുളള യോഗ്യത ക്രെഡിറ്റ് സ്‌കോർ വഴി വിലയിരുത്തപ്പെടുന്നു.

വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തുന്നതിന്റെ അനന്തരഫലങ്ങൾ

  • വൈകിയ പേയ്‌മെന്റ് ഫീസുകളും പിഴകളും – നിങ്ങളുടെ ഇഎം‌ഐ അടയ്‌ക്കാൻ നിങ്ങൾ വൈകിയാൽ, ചില കേസുകളിൽ നിങ്ങളുടെ വൈകി ഫീസായി ഒരു വലിയ തുക ഈടാക്കാം, ചില സാഹചര്യങ്ങളിൽ പലിശ തുക പിഴകൾ കാരണം വർദ്ധിപ്പിക്കും.
  • അടയ്‌ക്കേണ്ട തുക കളക്ഷനിലേക്ക് മാറുന്നു: വായ്പ നൽകുന്ന സ്ഥാപനം സാധാരണയായി 30 ദിവസത്തേക്ക് കാത്തിരിക്കും. ഈ കാലളയവിൽ അവർ നിങ്ങളെ ഫോൺ കോളുകൾ, കത്തുകൾ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചു കൊണ്ടിരിക്കും. പ്രതികരണമൊന്നും ലഭിക്കാതെ വരുമ്പോൾ, നിങ്ങളുടെ കടം കളക്ഷനിലേക്ക് അയയ്ക്കുന്നു; ഇത് പിന്നീട് ഒരു ഏജൻസി ഏറ്റെടുക്കുകയും അവർ ആ തുക വീണ്ടെടുക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും. ഈ പ്രക്രിയ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ കുറയ്ക്കുകയും പിന്നീട് നിങ്ങൾക്ക് വായ്പ നൽകുന്നവർ, നിങ്ങളുടെ വായ്പയിൽ നിന്ന് റിസ്‌ക് പ്രീമിയം ഈടാക്കുകയും ചെയ്യുന്നു.
  • ക്രെഡിറ്റ് സ്‌കോർ താഴേക്ക് പോകുന്നു: വായ്പയുടെ തിരിച്ചടവിൽ വീഴ്ച വരുത്തുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിൽ ഏറെ പ്രതികൂലമായ പ്രഭാവം ഉണ്ടാക്കും. ഇത് വായ്പകളോ മറ്റ് ക്രെഡിറ്റുകളോ ലഭിക്കുന്നതിന് നിങ്ങളെ അയോഗ്യരാക്കിക്കൊണ്ട് കടം വാങ്ങുന്നതിലുളള നിങ്ങളുടെ വിശ്വാസ്യതയെ തകർത്തു കളയും.

ഈട് നൽകിക്കൊണ്ട് എടുക്കുന്ന വായ്പയുടെ തിരിച്ചടവ് മുടങ്ങുന്നതിന്റെ അനന്തരഫലങ്ങൾ

  • ഈടായി നൽകിയ വസ്തുവിന്റെ ഉടമസ്ഥത കൈവശപ്പെടുത്തൽ – ഈട് നൽകിക്കൊണ്ട് എടുക്കുന്ന വായ്പയുടെ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ, നിങ്ങളുടെ കരാർ അനുസരിച്ച് നിങ്ങൾ ഈടായി നൽകിയിട്ടുളള വസ്തുവിന്റെ ഉടമസ്ഥത കൈവശപ്പെടുത്താൻ കടം നൽകുന്ന സ്ഥാപനത്തിന് അവകാശമുണ്ട്. ഒരു കാറിന്റെയോ ഇരുചക്ര വാഹനത്തിന്റെയോ വായ്പ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, നിങ്ങളുടെ കുടിശ്ശിക തീർക്കാനായി 7 മുതൽ 15 ദിവസ നോട്ടീസ് കാലളയവ് ലഭിക്കുന്നതിലേക്കും അതിനെത്തുടർന്ന് നിങ്ങളുടെ വാഹനം പിടിച്ചെടുക്കുന്നതിലേക്കും കലാശിക്കും.
  • നിങ്ങളുടെ ഈട് വസ്തു ലേലത്തിന്/പുനർവിൽപ്പനയ്ക്കായി വെക്കുന്നു – ഈടായി നൽകിയിട്ടുളള വസ്തുവിന്റെ ഉടമസ്ഥത കൈവശപ്പെടുത്തിയ ശേഷം, അത് വീണ്ടും വിൽക്കുന്നതിനോ ലേലം ചെയ്യുന്നതിനോ ബാങ്ക്/വായ്പ നൽകിയ സ്ഥാപനത്തിന് അവകാശമുണ്ട്. വാഹനത്തിന്റെ വിൽപ്പനയെക്കുറിച്ച് വായ്പക്കാരനെ മുൻകൂട്ടി അറിയിക്കും. വിൽപ്പനയിലൂടെ ലഭിക്കുന്ന തുക, വായ്പയുടെ മൊത്തം തുകയേക്കാൾ കവിയുന്നുവെങ്കിൽ, ബാക്കിയാകുന്ന തുക വായ്പയെടുത്തിയ വ്യക്തിക്ക് നൽകുന്നതാണ്. ഒരു ഇരുചക്ര വാഹനമോ കാറോ ആണെങ്കിൽ, കുടിശ്ശിക തീർക്കാനായി വായ്പ നൽകിയ സ്ഥാപന 7 ദിവസത്തെ ഗ്രേസ് പിരീഡ് നൽകുന്നു. അതിനുശേഷം വാഹനം 90 ദിവസത്തിനുള്ളിൽ വിൽപ്പനയ്ക്ക് വയ്ക്കുന്നു.

വായ്പയുടെ തിരിച്ചടവ് മുടങ്ങുന്നത് ഒഴിവാക്കാനുള്ള ലളിത നിർദ്ദേശങ്ങൾ?

  • ഒരു ബജറ്റ് തയ്യാറാക്കുക: ഒരു ബജറ്റ് തയ്യാറാക്കുന്നതും നിങ്ങളുടെ ചെലവുകളുടെ ഒരു രേഖ കൃത്യമായി സൂക്ഷിക്കുന്നതും നിങ്ങളുടെ പ്രതിമാസ തുല്യ തവണകൾ (ഇഎംഐ) മുടക്കം കൂടാതെ അടയ്ക്കാൻ സഹായിക്കും.
  • ആകസ്മികച്ചെലവുകൾക്കായി ഒരു ഫണ്ട് നിർമ്മിക്കുക: അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായി, സ്ഥിരമായി പണം ഒരു കരുതൽ ശേഖരത്തിൽ നിക്ഷേപിക്കുക. ഈ കരുതൽ ശേഖരം നിങ്ങളുടെ ഇഎംഐ-കൾ അടച്ചു തീർക്കുന്നതിനും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ മികച്ച വിധത്തിൽ നിലനിർത്തുന്നതിനും സഹായിക്കും.
  • നിങ്ങളുടെ ആസ്തി വിലയിരുത്തുക: നിങ്ങളുടെ വായ്പ തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങളുടെ മൊത്തത്തിലുളള സാഹചര്യം വിലയിരുത്തുകയും നിങ്ങളുടെ ആസ്തി വിൽക്കുകയും ചെയ്യുന്നതായിരിക്കും ഏറ്റവും ഉത്തമമായ പരിഹാരം. വിൽപ്പനയിലൂടെ ലഭിക്കുന്ന പണം നിങ്ങളുടെ ഇഎംഐ അടയ്ക്കുന്നതിന് നിങ്ങളെ സഹായിക്കും.
  • നിങ്ങളുടെ വായ്പ നൽകിയിട്ടുളള സ്ഥാപനവുമായി ചർച്ച നടത്തി ഒരു ധാരണയിലെത്തുക: നിങ്ങളുടെ കടം അടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ, നിങ്ങളുടെ വായ്പക്കാരനുമായി ഒരു ധാരണയിലെത്തുന്നത് നല്ലൊരു മാർഗ്ഗമായിരിക്കും. വാഹനം കൈവശപ്പെടുത്തുന്നതിനേക്കാൾ വായ്പ തിരിച്ചടയ്ക്കാൻ വായ്പ നൽകുന്നയാൾ ആഗ്രഹിക്കുന്നു.